award

തിരുവല്ല : റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ തിരുവല്ല ഉപജില്ല ജേതാക്കളായി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള, പ്രവർത്തി പരിചയമേള, ഐ.ടി മേള എന്നീ മത്സരങ്ങളിലാണ് 1350 പോയിന്റ് നേടി തിരുവല്ല കിരീടം സ്വന്തമാക്കിയത്. 1251 പോയിന്റുമായി പത്തനംതിട്ട ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. കോന്നി ഉപജില്ല 1210 പോയിന്റുമായി മൂന്നാമതെത്തി.
അടൂർ - 1017, റാന്നി - 954 , മല്ലപ്പള്ളി - 939, പന്തളം - 748, കോഴഞ്ചേരി - 709, വെണ്ണിക്കുളം - 658, പുല്ലാട് - 587, ആറന്മുള - 527 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.

കോന്നി ഗവ.എച്ച്.എസ്.എസ് ജേതാക്കൾ
സ്‌കൂളുകളിൽ കോന്നി ഗവ.എച്ച്.എസ്.എസ് 424 പോയിന്റ് നേടി കിരീടം സ്വന്തമാക്കി. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളാണ് 379 പോയിന്റുമായി രണ്ടാമത്. തിരുവല്ല എം.ജി.എം സ്‌കൂൾ 346 പോയിന്റ് നേടി മൂന്നാമതെത്തി. പത്തനംതിട്ട മാർത്തോമ്മാ സ്‌കൂൾ - 320, തിരുമൂലപുരം ബാലികാമഠം - 317, വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്‌കൂൾ - 305 എന്നിങ്ങനെ പോയിന്റ് പട്ടികയിൽ 153 സ്‌കൂളുകൾ ഇടം നേടിയിട്ടുണ്ട്.