hhhg
കേരളകൗമുദി വാർത്തയെ തുടർന്ന് നടപടി പറക്കോട് ഭാഗത്ത്‌ കെ പി റോഡിലെ കുഴി നികത്തി ടാർ ചെയ്ത് പൊതുമരാമത്ത്

പറക്കോട് : കെ.പി റോഡിലെ പറക്കോട് ഭാഗത്ത്‌ കുഴി നികത്തി ടാർ ചെയ്ത് പൊതുമരാമത്ത്. ഇതു സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച രാവിലെയാണ് തൊഴിലാളികളും ജെ.സി.ബി യുമായി എത്തി കുഴി നികത്തൽ ആരംഭിച്ചത്. എന്നാൽ ഓട്ടോ തൊഴിലാളികളും നാട്ടുകാരും പതിവ് പ്രഹസന കുഴിയടയ്ക്കൽ അനുവദിക്കില്ലെന്നും ശരിയായ രീതിയിൽ ടാർ ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും നിലപാടെടുത്തതോടെ ജെ.സി.ബി ഉപയോഗിച്ച് കുഴി നിരപ്പാക്കുകയും മെറ്റിൽ ഇട്ട് റോഡ് റോളർ ഉപയോഗിച്ച് നിരത്തുകയും കെ.പി റോഡിൽ മാർക്കറ്റ് ഭാഗത്ത് വരുന്ന റോഡ് മൊത്തത്തിൽ ടാർ ചെയ്യുകയും ചെയ്തു.