
സീതത്തോട് : കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപനം കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രതീഷ് കെ നായർ അദ്ധ്യക്ഷനായ യോഗത്തിൽ മാത്യു കല്ലേത്ത്, നഹാസ് പത്തനംതിട്ട, ജോയൽ മാത്യു, അലൻ ജിയോ മൈക്കിൾ, ഷമീർ തടത്തിൽ, രാജു കലപ്പമണ്ണിൽ എന്നിവർ സംസാരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ജാഥ ഉദ്ഘാടനം ചെയ്തു . അജോ മോൻ, ജോസ് പുരയിടം, സൂസൻ മേബിൾ സലീം, ഗുരുപ്രസാദ്, ശ്യാമള ഉദയഭാനു, ശ്രീദേവി രതീഷ് എന്നിവർ സംസാരിച്ചു.