പത്തനംതിട്ട : കുട്ടികളുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനായി കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ പത്തനംതിട്ട തൈക്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സർഗോൽസവം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ആർ.പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.സലിം കുമാർ സ്വാഗതം പറഞ്ഞു. താലൂക്ക് പ്രസിഡന്റ് ബിജു എം വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ നിർവഹിച്ചു.