
പ്രമാടം : യു.ഡി.എഫ് പ്രമാടം പഞ്ചായത്ത് നേതൃസമ്മേളനം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ വർഗീസ് ചള്ളയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ജോസ് പനച്ചയ്ക്കൽ, മണ്ഡലം പ്രസിഡന്റുമാരായ റോബിൻ മോൻസി, നിഖിൽ ചെറിയാൻ, ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ബാബു ചാക്കോ, ലീലാ രാജൻ, പ്രസീത രഘു, ബിജു ജോർജ്, മനേഷ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.