
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും ക്ലീനിംഗ് സാധനങ്ങൾ നൽകി. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.വിദ്യാധര പണിക്കർ, പ്രിയാ ജ്യോതികുമാർ, എൻ.കെ.ശ്രീകുമാർ, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വർഗീസ് , അംബിക ദേവരാജൻ, ഹെഡ്മിസ്ട്രസ് ജയലക്ഷമി, ഡോ.അയിഷ ഗോവിന്ദ്, സെക്രട്ടറി സി.എസ്.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.