പ​ന്ത​ളം : പ​ന്ത​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല കേ​ര​ള സ്​കൂൾ ക​ലോ​ത്സ​വം ഇന്ന് പ​ന്ത​ള​ത്ത് ആ​രം​ഭി​ക്കും. ക​ലോ​ത്സ​വം വ്യാ​ഴാ​ഴ്​ച സ​മാ​പി​ക്കും. പ​ന്ത​ളം എൻ.എ​സ്.എ​സ് ബോ​യ്‌​സ് ഹ​യർ​സെ​ക്കൻ​ഡ​റി സ്​കൂൾ, എൻ.എ​സ്.എ​സ് ഗേൾ​സ് ഹൈ​സ്​കൂൾ, എൻ.എ​സ്.എ​സ് യു.പി സ്​കൂൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​കൾ ന​ട​ക്കും. 38 സ്​കൂ​ളു​ക​ളിൽ നി​ന്നാ​യി 2500 ഓ​ളം കു​ട്ടി​കൾ ക​ലോ​ത്സ​വ​ത്തിൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​കൾ അ​റി​യി​ച്ചു. ഇന്ന് രാ​വി​ലെ 8.30ന് പ​ന്ത​ളം എൻ​എ​സ്​എ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്​കൂ​ളിൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര തോ​ന്ന​ല്ലൂർ ഗ​വ.യു. പി സ്​കൂൾ ജം​ഗ്​ഷ​നിൽ എ​ത്തി ക​ലോ​ത്സ​വ വേ​ദി​യിൽ സ​മാ​പി​ക്കും. തു​ടർ​ന്ന് ക​ലോ​ത്സ​വ മൈ​താ​ന​ത്ത് വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ഓ​ഫീ​സർ സ​ജീ​വ് സി.വി പ​താ​ക ഉ​യർ​ത്തും. മൂ​ന്നു​ദി​വ​സം ക​ലോ​ത്സ​വ ദി​ന​ങ്ങൾ​ക്ക് തി​രി തെ​ളി​യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാൻ​ഡിംഗ് ക​മ്മി​റ്റി ചെ​യർ​മാൻ ആർ.അ​ജ​യ​കു​മാർ ക​ലോ​ത്സ​വം ഉ​ദ്​ഘാ​ട​നം ചെ​യ്യും. പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യർ​മാൻ അ​ച്ചൻ കു​ഞ്ഞ് ജോൺ അ​ദ്ധ്യക്ഷത വഹിക്കും. ഇന്നലെ ഉ​ച്ച​യ്​ക്ക് 2 മു​തൽ ക​ലോ​ത്സ​വ ര​ജി​സ്‌​ട്രേ​ഷൻ ആ​രം​ഭി​ച്ചിരുന്നു.