thottam

പ​ന്ത​ളം : ഉ​ള​നാ​ട് ശ്രീ​കൃ​ഷ്​ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് മുൻ​വ​ശ​ത്തു​ള്ള ഔ​ഷ​ധ തോ​ട്ട​ത്തിലെ ക​മ​ണ്ഡ​ലു​മ​രത്തിൽ കാ​യ്​കളായി.
ക്ഷേ​ത്ര നാ​ല​മ്പ​ല​ ക​വാ​ട​ത്തി​ലെ ഗോ​പു​ര​വാ​തിൽ തേ​ക്കുത​ടി​യിൽ നിർ​മ്മി​ച്ച് സമർപ്പിച്ച ഇ​ട​നാ​ട് സ്വ​ദേ​ശി​ പു​ഷ്​പ​കു​മാർ ടി.പി​ള്ള മൂന്ന് വർഷം മുമ്പ് വൃ​ശ്ചി​കം ഒ​ന്നിന് നട്ട തൈയിലാണ് ഇപ്പോൾ കായ്ഫലമായത്. അ​ടൂരിൽ പു​രാ​വ​സ്​തു​ മ്യൂ​സി​യം ന​ട​ത്തു​ന്ന സ​ന്തോ​ഷ് എത്തിച്ചതായിരുന്നു അപൂർവ മായ തൈ. ക​മ​ണ്ഡ​ലു​കാ​യ​ക​ളു​ടെ പു​റ​ന്തോ​ട് കൊ​ണ്ട് നിർ​മ്മി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ൾ ഋ​ഷി​മാർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തായി പുരാണങ്ങൾ വ്യക്തമാക്കുന്നുണ്ട്. ക​രി​ക്ക്, ക​മ്പി​ളി നാ​ര​ങ്ങ എ​ന്നി​വ​യു​ടെ രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​താ​ണിത്. പു​റം​തോ​ടു​കൾ​ക്ക് വ​ലി​യ ക​ട്ടി​യുള്ള കായയുടെ അ​രി​ക​ളും കൊ​ഴു​പ്പ് പോ​ലു​ള്ള ദ്രാ​വ​ക​വും ചു​ര​ണ്ടി മാ​റ്റി​ ന​ന്നാ​യി ഉ​ണ​ങ്ങി​യ ശേ​ഷം ഉ​പ​യോ​ഗി​ക്കാനാകും. തോട് ക​രകൗ​ശ​ല വ​സ്​തു​ക്കൾ നിർ​മ്മി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ന്നു.