
പത്തനംതിട്ട : ജില്ലാ രൂപീകരണദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിലെ കലാകാരൻമാരെ അനുസ്മരിക്കുന്ന ' ഓർമ്മപ്പൂക്കൾ 2 ' സംഘടിപ്പിച്ചു. നടനും നിർമ്മാതാവും സംവിധായകനുമായ എം.എ.നിഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പിതാവ് കെ.കെ.നായർ അനുസ്മരണം കെ.കെ.നായർ ഫൗണ്ടേഷൻ അംഗം എ.ഗേകുലേന്ദ്രൻ നടത്തി.സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ.ജോർജ്ജ് വർഗീസ് , അഡ്വ.എ.ഷബീർ അഹമ്മദ് , തിരക്കഥാകൃത്ത് ജൂബിൻ ജേക്കബ് , നിർമ്മാതാവ് കലഞ്ഞൂർ ശശികുമാർ , പി.സക്കീർശാന്തി , അഡ്വ.പി.സി ഹരി, വിനോദ് ഇളകൊള്ളൂർ, രജീല ആർ. രാജം, ബിനോയ് മലയാലപ്പുഴ, സന്തോഷ് ശ്രീരാഗം , എം.ജെ.രവി , കെ.ആർ.കെ പ്രദീപ് , അജിത്.സി.ആർ, അനിൽ കുഴിപതാലിൽ , റോയി നാരകത്തിനാൽ , മഞ്ജു ബിനോയ് , റെജി പ്ലാംന്തോട്ടത്തിൽ , മനോജ് കുഴിയിൽ , കെ.സി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
അടൂർ ഭാസി, എം.ജി.സോമൻ, പ്രതാപചന്ദ്രൻ, കവിയുർ രേണുക, അടൂർ ഭവാനി, അടൂർ പങ്കജം, ആറൻമുള പൊന്നമ്മ, തിലകൻ, ക്യാപ്ടൻ രാജു, അയിരൂർ സദാശിവൻ, കെ.ജി.ജോർജ്ജ്, ഗാന്ധിമതി ബാലൻ, കെ.കെ.ഹരിദാസ്, കോന്നിയൂർ ഭാസ്, പി.അയ്യനേത്ത്, ഓമല്ലൂർ ചെല്ലമ്മ, കവിയൂർ പൊന്നമ്മ, ഇ.കെ.ശിവറാം, ത്രിലോക് സുരേന്ദ്രൻ പിള്ള, പുല്ലംപള്ളിൽ പി.വി.എബ്രഹാം, കെ.വി.കോശി, കവിയൂർ സി.കെ.രേവമ്മ, അടൂർ നരേന്ദ്രൻ, ഏ.വി.ഗോപിനാഥ്, ഉണ്ണി ആറൻമുള, നിസാം റാവുത്തർ തുടങ്ങിയവരെ അനുസ്മരിച്ചു.