റാന്നി: റാന്നി താലൂക്ക് ആശുപത്രിയിൽ വലിയ പതാലിലെ ആരാധനാലയത്തെ ചൊല്ലി ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.15 ആണ് താലൂക്ക് ആശുപത്രിയിൽ ഈ വിഭാഗവും തമ്മിൽ ഏറ്റുമുട്ടിയത്. കോഴഞ്ചേരി കാവുങ്കൽ വി ജെ സൈമൺ (67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപ്പറമ്പിൽ സജി ഡാനിയേൽ (44) എന്നിവർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊതുമുതൽ നശിപ്പിച്ചതിന് 19 പേർക്കെതിരെ റാന്നി പൊലീസ് കേസെടുത്തു. ഇവരെ അടൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.