തിരുവല്ല : കാലവർഷക്കെടുതിമൂലം ഗതാഗതയോഗ്യമല്ലാതായ റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല നിയോജകമണ്ഡലത്തിലെ എട്ട് റോഡുകൾക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കടപ്ര പഞ്ചായത്തിലെ കണ്ടൻകാളി റോഡ് 10 ലക്ഷം, കാവിലേത്ത് പടി -കുമ്പഴപ്പടി 10 ലക്ഷം, കുറ്റൂർ പഞ്ചായത്തിലെ കുന്നത്തറപടി കല്ലൂർകുളം റോഡ് 10 ലക്ഷം, പെരിങ്ങര പഞ്ചായത്തിലെ മാതകത്തിൽ പടി- ചോളമൺ പടി 10 ലക്ഷം, കവിയൂർ പഞ്ചായത്തിലെ കറ്റോട് മണ്ണിൽ -പുതുവൽ റോഡ് 10 ലക്ഷം, ഗോകുലം പടി മണ്ണിൽ ഇലഞ്ഞിക്കൽ റോഡ് 10 ലക്ഷം, നിരണം പഞ്ചായത്തിൽ തോപ്പിൽ പടി - നിരണത്തുതടം റോഡ് 10 ലക്ഷം, മല്ലപ്പള്ളി പഞ്ചായത്തിലെ പ്ലാവുങ്കൽ പടി - ബ്ലോക്ക് പടി റോഡ് 10 ലക്ഷം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. പുനരുദ്ധാരണ പ്രവൃത്തികൾ നിർവ്വഹിച്ച് പൂർത്തീകരിക്കുന്നതിനുള്ള സമയം ഭരണാനുമതി തീയതി മുതൽ ഒരു വർഷവും ആറ് മാസവുമാണ്. ആറ് മാസത്തിനുള്ളിൽ അനുവദിച്ച പ്രവൃത്തി നിർവഹിക്കാനുള്ള കരാർ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ചെയ്ത് ജില്ലാ കളക്ടർക്ക് സമർപ്പിച്ചില്ലെങ്കിൽ ഭരണാനുമതി റദ്ദാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.