
ഓമല്ലൂർ: ബാലസംഘം ഓമല്ലൂർ മേഖലാസമ്മേളനം ജില്ലാ കമ്മറ്റി അംഗം കെ.എ.ഷെരീഫ് ഉദ്ഘാടനം ചെയ്തു. അനുജ ജയൻ അദ്ധ്യക്ഷയായി. സൂര്യ ദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ.കെ.ബേബി സ്വാഗതം പറഞ്ഞു. മേഖലാ സെക്രട്ടറി ശ്രീഹരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ : നിള കൃഷ്ണ, (പ്രസിഡന്റ്), ശ്രീഹരി (സെക്രട്ടറി), അനുജ ജയൻ, ദേവു , (വൈസ് പ്രസിഡന്റുമാർ), ശ്രീദത്ത്, അർജുൻ (ജോയിന്റ് സെക്രട്ടറിമാർ), കെ.ബി.ശിവാനന്ദൻ (കൺവീനർ), സുശീല പി.കെ (കോർഡിനേറ്റർ) , മിനി കോട്ടൂരേത്ത് (അക്കാദമിക് കമ്മിറ്റി കൺവീനർ).