03-karuna-taxi
കരുണാ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷന്റെ പത്തനംതിട്ട ജില്ല തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരുമല തീർത്ഥാടകർക്ക് നൽകുന്ന ലഘു ഭക്ഷണ വിതരണം

തിരുവല്ല: കരുണാ ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷന്റെ (KTDO) പത്തനംതിട്ട ജില്ല തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പരുമല തീർത്ഥാടകർക്ക് ലഘു ഭക്ഷണ വിതരണവും ഈ വർഷവും ഭംഗിയായി പൂർത്തീകരിക്കാൻ കരുണയുടെ പ്രവർത്തകർക്കു സാധിച്ചു . ടാക്‌സി തൊഴിലാളികളുടെ ഉന്നമനത്തിനും സമൂഹത്തിലെ സാദാരണക്കാർക്ക് കൈത്താങ്ങാക്കുന്നതിനും ഈ സംഘടന മുന്നിലുണ്ട്. ഇതിന്റെ ഭാഗമായി ഒട്ടനവദിസുമനസുകളും ഈ സംഘടനക്ക് ഒപ്പമുണ്ട്.സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം കൊച്ചുമോൻ പൂഴിക്കാല, ജില്ലാ പ്രസിഡന്റ് ഗോപേഷ് അയിരൂർ, സെക്രട്ടറി ബിനു തിരുമൂല, രക്ഷാദികാരി ഓമനക്കുട്ടൻ കല്ലുശ്ശേരി, തിരുവല്ല ഏരിയാ പ്രസിഡന്റ് സിനു ഫിലിപ്പ്, സെക്രട്ടറി സഞ്ചു പുളിക്കീഴ്, തിരുവല്ല സോൺ രക്ഷാധികാരി മോഹനൻ തിരുമൂല, ട്രഷറർ എബി വള്ളംകുളം എന്നിവർ നേതൃത്വം നൽകി.