കോന്നി: കാലത്തിനു മുൻപേ സഞ്ചരിച്ച സന്യാസി ആയിരുന്നു ഗുരു നിത്യ ചൈതന്യയതിയെന്നും വിവിധ പ്രശ്നങ്ങളുമായി തന്റെ അടുത്തുവന്ന എല്ലാവരെയും ചേർത്തുനിറുത്തിയതാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും മഹാമണ്ഡലേശം സ്വാമി ആനന്ദ വനം ഭാരതി ( കാശി ) പറഞ്ഞു. മുറിഞ്ഞകൽ വിദ്യാനികേതൻ ഗുരുകുലത്തിൽ ഗുരു നിത്യ ചൈതന്യയതിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( കാശി), ഡോ :പീറ്റർ മോറാസ ( യു എസ് ), റവ: ഫാ.ഡോ : കെഎം ജോർജ്, സ്വാമി നന്ദത്മാജനന്ദ ( ശ്രീരാമകൃഷ്ണ ആശ്രമം തൃശ്ശൂർ) സ്വാമി വിദ്യാധിരാജ, ഡോ.എസ് ഓമന, ഡോ.കെ എസ് രാധാകൃഷ്ണൻ, ഡോ : ആർ സുഭാഷ്, ഡോ.പ്രഭാവതി പ്രസന്നകുമാർ, സ്വാമിനി ജ്യോതിർമയി ഭാരതി, ഡോ : ബി.സുഗീത, ഡോ.വി.കെ സന്തോഷ്, സാമിനി ഗാർഗി ഗായത്രി ഗിരി, ടി.ആർ റെജികുമാർ ജെ അജയൻ എസ്.കിരൺ എന്നിവർ പങ്കെടുത്തു. ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഹോമം, ഉപനിഷത്ത് പാരായണം, ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കാരം, സംഗീതാർച്ചന എന്നിവ നടന്നു.