
തിരുവല്ല : കേരളപ്പിറവിയോടനുബന്ധിച്ച് കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ മികച്ച കർഷകരായ റജി ഏബ്രഹാം, മനോജ് ശ്രീധരൻ, രഞ്ചു ജോർജ്ജ്, ടി.എ.സക്കറിയ എന്നിവർക്ക് അവാർഡുകൾ നൽകി ആദരിച്ചു. മാത്യു ടി.തോമസ് എം.എൽ.എ അവാർഡുകൾ സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആർ.സനൽകുമാർ, കെ.ആർ.പ്രതാപചന്ദ്ര വർമ്മ, സജി അലക്സ്, സി.ജെ.കുട്ടപ്പൻ, റജി കുരുവിള, സോമൻ താമരച്ചാലിൽ, എം.സലിം, ഷാജി തിരുവല്ല, പ്രദീപ് മാമ്മൻ മാത്യു, റ്റോണി ജോൺ, ബാങ്ക് സെക്രട്ടറി ലതിക ടി.എൽ എന്നിവർ സംസാരിച്ചു.