അടൂർ: അടൂർ - പെരിങ്ങനാട് മേഖലാ നായർ മഹാ സമ്മേളനം എൻ.എസ്എസ് കോളേജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡോ.എസ്.സുജാത ഉദ്ഘാടനം ചെയ്തു . എൻഎസ്എസ് അടൂർ താലൂക്ക് യൂണിയൻ ചെയർമാൻ ഡോ.കെ.ബി. ജഗദീഷ് അദ്ധ്യക്ഷനായി. ജി.അജിത്കുമാർ,എ.എം.അനിൽകുമാർ, കെ.ജി.പ്രേംജിത്ത്, പ്രശാന്ത് പി.കുമാർ, ഡി.സരസ്വതി അമ്മ,സുഭദ്ര കുഞ്ഞമ്മ, ജയശ്രീ മുരളി, പി.കെ രാജേന്ദ്രൻ നായർ, കെ.ആർ.വേണുഗോപാലൻ നായർ,പി.എൻ.മന്മഥൻ നായർ എന്നിവർ പ്രസംഗിച്ചു.