03-elanthoor-east
കോഴഞ്ചേരി യൂണിയനിലെ 6479-ാം നമ്പർ ശാഖാ യോഗത്തിന്റെ 1-ാമത് വാർഷിക സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: കോഴഞ്ചേരി യൂണിയനിലെ 6479-ാം ശാഖയിലെ 1-ാമത് വാർഷിക സമ്മേളനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. അവകാശ പോരാട്ടങ്ങൾ അവകാശം നേടിയെടുക്കാനുള്ളതാണെന്നും അതിനായി വേണം സഘടനാ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്നും അത് അർഹരായിട്ടുള്ള എല്ലാവരിലേക്കും എത്തുന്നുവെന്ന് നേതൃത്വങ്ങൾ ഉറപ്പു വരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ശാഖാ ചെയർമാനും യൂണിയൻ കൗൺസിലറുമായ പ്രേംകുമാർ മുളമുട്ടിൽ അദ്ധ്യക്ഷനായിരുന്നു. റിട്ട: പ്രിൻസിപ്പൽ കെ.കെ.സുലേഖ വള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ, പ്രൊഫ.എ.വി.തോമസ്, ബിനാ ഡി.രത്‌നം, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ മനോഹരൻ, ജഗദമ്മ ശശി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഈ വിദ്യാഭ്യാസ വർഷം ശാഖയിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി എന്നി വിഭാഗങ്ങളിൽ ശാഖയിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ പ്രസിഡന്റ് ക്യാഷ് അവാർഡും മൊമെന്റോയും നല്കി ആദരിച്ചു. സമ്മേളനത്തിന് ശാഖാ അഡ്മിനിസ്ട്രറ്റിവ് കമ്മിറ്റി കൺവിനർ എം.ബി. സത്യൻ സ്വാഗതവും,​ കമ്മിറ്റിയംഗം കെ.ബി. മനോഹരൻ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് സുപ്രസിദ്ധ കാഥികൻ നിരണം രാജന്റെ 'ഗുരുദേവൻ എന്ന കഥാപ്രസംഗവും ഉണ്ടായിരുന്നു.