
പത്തനംതിട്ട : പൗരാവകാശ സംരക്ഷണ പ്രവർത്തക വേദി ജില്ലാ പ്രവർത്തക സമ്മേളനം സംസ്‌ഥാന പ്രസിഡന്റ് വിനോദ് തടത്തിൽ ഉദ്ഘാടനം ചെയ്‌തു. ഷാജി ചുരുളിക്കോട് അദ്ധ്യക്ഷത വഹിച്ചു . അൻസാരി മന്ദിരം, രതീഷ് പൂവത്തൂർ, ശ്രീനു.പി, ജോസ് ജോർജ് വർഗീസ്, സിറിയക് ജോസഫ്, എമ്മാനുവൽ എബ്രഹം എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു. ഷാജി ചുരുളിക്കോട് (ജില്ലാ പ്രസിഡന്റ്), സോണി ജോർജ് (വൈസ് പ്രസിഡന്റ്), അനീഷ് കുമാർ (ട്രഷറർ), ജോസ് ജോർജ് വർഗീസ് (സെക്രട്ടറി), ബിനു,അജു, സന്തോഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ