567
മുളക്കുഴ പഞ്ചായത്ത് വയോജനം, ഭിന്നശേഷി ,അങ്കണവാടി കലോത്സവങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. സദാനന്ദൻ നിർവഹിക്കുന്നു.

ചെങ്ങന്നൂർ : മുളക്കുഴ പഞ്ചായത്തിൽ കളിയും ചിരിയുമായി അങ്കണവാടി കുട്ടികളുടെയും വയോജനങ്ങളുടെയും കലോത്സവവും ഉണർവ് ഭിന്നശേഷി കലാമേളയും സംഘടിപ്പിച്ചു. വിവിധ മേളകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം എന്നിവർ നിർവഹിച്ചു. കേരളോത്സവം സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ ജെയിംസ് ശമുവൽ ഉദ്ഘാടനം ചെയ്തു. കുട്ടികളും വയോജനങ്ങളും അവതരിപ്പിച്ച കലാമേളയോടൊപ്പം ടിവി കോമഡി താരങ്ങളായ സനിഷ് മുഖശ്രീയും, സൈന്ധവ് മുഖശ്രീയും, വിനീഷ് കാരയ്ക്കാടും അവതരിപ്പിച്ച പരിപാടികളോടൊപ്പം കാക്കാരശിനാടകവും കലാമേളയ്ക്ക് മികവു നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷയായ ഉദ്ഘാടന സമ്മേളനങ്ങളിൽ കെ.പി. പ്രദീപ്, ബീന ചിറമേൽ, മറിയക്കുട്ടി സി.കെ. ബിനുകുമാർ, കെ.സി .ബി ജോയി,മഞ്ജു വിനോദ്, കെ.സാലി, ടി.അനു ,പി.ജി. പ്രിജിലിയ, എം.ബി ബിന്ദു,പുഷ്പ കുമാരി, സ്മിത വട്ടയത്തിൽ, പി.എം സനീഷ്,​ എ.വി.അജികുമാർ, കെ.എസ്. ലിസ , എൽ.കെ.പുഷ്പ കുമാരി എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ സമ്മാനവും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച വരെ ആദരിച്ചു.