ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷ വാരാചരണത്തിന് തുടക്കമായി. ബോധിനി സാംസ്കാരിക കേന്ദ്രത്തിൽ ചെങ്ങന്നൂർ ആർ.ഡി.ഒ ടി.ഐ. വിജയസേനൻ ഉദ്ഘാടനം ചെയ്തു. ഭാഷാപഠനകേന്ദ്രം പ്രസിഡന്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മനു പാണ്ടനാട്
ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, കവി ജി. നിശീകാന്ത്, എൻ.ജി.മുരളീധരക്കുറുപ്പ്, ബിന്ദു ആർ.തമ്പി, മായാരാജ് കല്ലിശ്ശേരി, കെ.ഗംഗാധരൻ ശ്രീഗംഗ, കല്ലാർ മദനൻ, പന്തളം പ്രഭ, സി.വിനയചന്ദ്രൻ, ഡോ.എൽ.ശ്രീരഞ്ജിനി, രാജ് നീല, അജിത് ആയിക്കാട്, ശ്രീലതിക, വി.എൻ.ഹരിദാസ്, വിപിൻ ഭാസ്കർ, ജിജി ഹസ്സൻ എന്നിവർ പ്രസംഗിച്ചു.