954
123-ാമത് പരുമല പെരുന്നാളിനോടനുബന്ധിച്ച് തിരുവല്ല എം. ജി. എം. സ്‌കൂളിൽ നിന്ന് ആരംഭിച്ച പദയാത്രയിൽ പങ്കെടുത്തവർ

തിരുവല്ല: 123-ാമത് പരുമല പെരുന്നാളിൽ 123-ാമത് പരുമല പദയാത്ര(ആദ്യ പദയാത്ര 1903 ൽ ആയിരുന്നു, ഇന്നലെ രാവിലെ 6.30ന് തിരുവല്ല എം.ജി.എം സ്കൂളിൽ നിന്നും ആരംഭിച്ചു. പരുമല കബറിങ്കൽ പദയാത്ര 9.20ന് പരുമലയിൽ എത്തിച്ചേർന്നു. പദയാത്രയിൽ പ്രിൻസിപ്പൽ പി.കെ.തോമസ്, പ്രധാന അദ്ധ്യാപിക ദീപാ മേരി ജേക്കബ് , അദ്ധ്യാപകരായ ബിനു ചെറിയാൻ, ജനി ജോസ്,ലീന ഏബ്രഹാം, ആനി ജോർജ്, ഹെലൻ സക്കറിയ,അജിത ഉമ്മൻ,സജു പി.തോമസ്, ജോൺ ടി.കെ, സുനിൽകുമാർ, റീന രാജൻ, ടിൻമി വർഗീസ്, സനൽ തോമസ്, ജോബി,രോഷ്നി വർഗീസ്, മാർഗരറ്റ് വർഗീസ് , ബ്ലസി വർഗീസ്, കൊച്ചുറാണി , ബിൻസി ജേക്കബ്, ദീപ, മറിയാമ്മ വർഗീസ് എന്നിവർ നേതൃത്വം നൽകി.