
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 18-ാം വാർഡിലെ പൂങ്കാവ് ലക്ഷം വീട് ഗ്രൗണ്ടിലെ ഓപ്പൺ സ്റ്റേജിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ വാഴവിള അച്യുതൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത്, ബ്ളോ ക്ക് പഞ്ചായത്ത് മെമ്പർ ശ്രീകലാ നായർ, ലീലാ രാജൻ, പ്രദീപ് കുമാർ, പി.എസ്. രാജു, സന്തോഷ് പൂങ്കാവ്, റോബിൻ മോൻസി, വി. സിനിത്ത്, ശശി പൂങ്കാവ്, സന്തോഷ് കുമാർ, ജോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.