qw

പ്രമാടം : കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ നടത്തുന്ന കുറ്റവിചാരണ ജാഥ കെ.പി.സി.സി ജനറൽ സെക്രട്ടറി പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. വി.കോട്ടയം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിഖിൽ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, റോബിൻ മോൻസി, സജി കൊട്ടക്കാട്, ലീലാ രാജൻ, പ്രസീത രഘു, ജോസ് പനച്ചയ്ക്കൽ, കുഞ്ഞന്നാമ്മ, പി.കെ. ഉത്തമൻ, രാജു കണ്ണങ്കര, ആനന്ദവല്ലിയമ്മ, ഗീവർഗീസ്, ലിജ, സുലോചനാദേവി, ബിജുമോൻ.കെ. സാമുവൽ, ജോൺസൺ.കെ. ജോർജ്ജ്, രഞ്ജിനി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.