
കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ 16 റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നതിന് 28.96 കോടി രൂപ അനുവദിച്ചതായി അഡ്വ. കെ .യു. ജനീഷ് കുമാർ എം.എൽ. എ അറിയിച്ചു. നാല് പൊതുമരാമത്ത് റോഡുകൾക്ക് 13 കോടി രൂപയും 12 ഗ്രാമീണ റോഡുകൾക്ക് 15.96 കോടി രൂപയുമാണ് അനുവദിച്ചത്.
മലയാലപ്പുഴ- പുതുക്കുളം റോഡ് -4 കോടി , പൊതിപ്പാട്- മുണ്ടക്കൽ- കുമ്പളാംപൊയ്ക റോഡ് 4.31 കോടി , തലച്ചിറ- പോത്തുപാറ സ്കൂൾ റോഡ് 1 കോടി, ആഞ്ഞിലികുന്ന് - ഇറമ്പാതോട് - മലയാലപ്പുഴ റോഡ് 3.69 കോടി , അള്ളുങ്കൽ- കോട്ടമൺപാറ- ആങ്ങമൂഴി റോഡ് 4.21 കോടി, തണ്ണിത്തോട് ഹോസ്പിറ്റൽപടി- മേടപ്പാറ പ്ലാന്റേഷ ൻ റോഡ് 1.46 കോടി,
തണ്ണിത്തോട് സെൻട്രൽ ജംഗ്ഷൻ- കൂത്താടിമൺ റോഡ് 1.39 കോടി , മ്ലാന്തടം -മുറ്റാക്കുഴി- വായനശാലപ്പടി റോഡ് 1.12 കോടി, റേഡിയോമുക്ക്- വട്ടത്തറപ്പടി റോഡ് 62 ലക്ഷം , മുണ്ടക്കൽ- നിരവേൽപ്പടി - പരപ്പനാൽ റോഡ് 68 ലക്ഷം, മൈലപ്ര - പത്തരപ്പടി-പത്തിശ്ശേരി റോഡ് 83 ലക്ഷം , പരുത്യാനിക്കൽ -വെട്ടൂർ റോഡ് 31 ലക്ഷം , മൈലപ്ര -വല്ല്യന്തി റോഡ് 2.31 കോടി , പേരൂർക്കുളം- കൈതക്കര റോഡ് 76 ലക്ഷം, അഞ്ചുമുക്ക്- സാറുമുക്ക് റോഡ് 1.17 കോടി ,
പിച്ചാണ്ടികുളം- തട്ടാക്കുടി റോഡ് 1.10 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് നിർവഹണ ഏജൻസി. അനുമതി
റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം വേഗത്തിൽ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും
അഡ്വ. കെ .യു. ജനീഷ് കുമാർ എം.എൽ .എ