d

പത്തനംതിട്ട : തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർമാർ ഇന്ന് മുതൽ ഒരു മാസം വീടുകൾ സന്ദർശിച്ച് എന്യുമറേഷൻ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. ബി.എൽ.ഒ മാരുടെ ഭവന സന്ദർശനം മുൻകൂട്ടി രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. എന്യുമറേഷൻ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളിൽ കളക്ഷൻ സെന്ററുകൾ സജ്ജീകരിക്കും. കരട്‌ വോട്ടർ പട്ടിക ഡിസംബർ 9ന് പ്രസിദ്ധീകരിക്കും. പട്ടികയെക്കുറിച്ചുള്ള എതിർപ്പുകളും ആവശ്യങ്ങളും അറിയിക്കാനുള്ള കാലയളവ് ഡിസംബർ 9 മുതൽ 2026 ജനുവരി എട്ടുവരെയാണ്. ഹിയറിംഗും പരിശോധനയുമുള്ളനോട്ടീസ് ഘട്ടം ഡിസംബർ 9 മുതൽ 2026 ജനുവരി 31 വരെ നടക്കും. അവസാനവോട്ടർ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
ബൂത്ത് ലെവൽ ഓഫിസർമാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂർണമായും വിട്ടു നൽകുന്നതിന് എല്ലാ ഓഫീസ്‌ മേധാവികൾക്കും ജില്ലാ കളക്ടർ നിർദേശം നൽകി. തങ്ങളുടെ കാര്യാലയത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ വഹിച്ചിരുന്ന ചുമതലകൾക്ക് പകരം ക്രമീകരണം ഒരുക്കാനും നിർദേശിച്ചു. ജില്ലയിൽ 1077 ബൂത്ത് ലെവൽ ഓഫീസർമാരാണുള്ളത്. 10 ബിൽ.ഒ .മാർക്ക് ഒരു ബി.എൽ.ഒ സൂപ്പർവൈസറുണ്ടാകും. അനാഥ മന്ദിരങ്ങൾ, ഉന്നതികൾ തുടങ്ങിയ സ്ഥലങ്ങളിൽ എന്യുമറേഷൻഫോം വിതരണം ചെയ്യും. ആദ്യ രണ്ടു ദിവസം പ്രമുഖ വ്യക്തികളുടെ വീടുകളും സന്ദർശിക്കും.

3 തവണ സന്ദർശനം

വിദേശത്ത് താമസിക്കുന്നവർക്ക് ഓൺലൈൻ മുഖേനെയോ വാട്ട്‌സ്ആപ്പിലൂടെയോ ഫോം സമർപ്പിക്കാൻ അവസരമുണ്ട്. ബി.എൽ.ഒ മാർ മൂന്നു തവണ വീടുകൾ സന്ദർശിക്കുംഎന്യുമറേഷൻ ഫോം വിതരണം,ഫോം തിരികെ സ്വീകരിച്ച് ഇലക്ടറൽ രജിസ്ട്രഷേൻ ഓഫീസർക്ക് കൈമാറുന്നത് തുടങ്ങി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമാക്കുന്നതിന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് ബി .എൽ .ഒ സൂപ്പർവൈസർമാർ നിർദ്ദേശം നൽകണം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന എസ്. ഹനീഫും പങ്കെടുത്തു.

ഹെൽപ് ഡെസ്ക് തുടങ്ങി

. 13 തിരിച്ചറിയൽ രേഖകളിലൊന്ന്‌ വോട്ടർമാർ ഹാജരാക്കണം.ഫോം പൂരിപ്പിച്ച് തിരികെ ബി.എൽ.ഒമാർക്ക് നൽകണം.വോട്ടർമാരുടെ സംശയനിവാരണത്തിനായി ജില്ലാ ഇലക്ഷൻ വിഭാഗത്തിൽ ക്രമീകരിച്ചിട്ടുളള ഹെൽപ് ഡസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു.
ഫോൺ : 0468 2224256.