inagu
ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി ക്ലിനിക്കൽ ആൻഡ് ഡയറ്റെറ്റിക്സ് അന്താരാഷ്ട്ര കോൺഫറൻസ് മെക്സിക്കോ ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി ഡോ.വനീസാ ടർലോവ്‌സ്കി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി ക്ലിനിക്കൽ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടന്നു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര അദ്ധ്യക്ഷനായ കോൺഫറൻസ് മെക്സിക്കോ ജനറൽ ഹോസ്പിറ്റൽ ക്ലിനിക്കൽ ന്യൂട്രീഷൻ വിഭാഗം മേധാവി ഡോ.വനീസാ ടർലോവ്‌സ്കി ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികളിലുണ്ടാകുന്ന പോഷകക്കുറവും ചികിത്സാകാലയളവിൽ ക്യാൻസർ രോഗികൾക്ക് നൽകേണ്ട പോഷകാഹാരത്തെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ഗവേഷണവും പ്രവർത്തനവും നടത്തുന്ന ഡോ.ടർലോവ്സ്കി ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. ടാറ്റാ മെമ്മോറിയൽ ആശുപത്രി ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റും ഇന്ത്യ അസോസിയേഷൻ ഫോർ പാരന്ററൽ ആൻഡ് എന്ററൽ ന്യൂട്രീഷൻ ദേശീയ അദ്ധ്യക്ഷനുമായ ശിവശങ്കർ തിമൻപ്യാത്തി, ഹൈദരാബാദ് ആശുപത്രി ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ.രാധാ റെഡി ഛദ്ദ, ബിലീവേഴ്സ് ആശുപത്രി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ.ജ്യോതി എസ്.കൃഷ്ണൻ, ഫാ.തോമസ് വർഗീസ് എന്നിവർ സംസാരിച്ചു. ചെന്നൈ അപ്പോളോ ചിൽഡ്രൻസ് ആൻഡ് വിമൻസ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഡയറ്റെറ്റിക്സ് വിഭാഗം മേധാവി ഡോ.ലേഖ ശ്രീധരൻ, ബിലീവേഴ്സ് ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ.ശില്പ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.