തിരുവല്ല : 95-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗതസംഘം രൂപീകരണവും സംയുക്തയോഗവും ഇന്ന് ഉച്ചയ്ക്കുശേഷം 2ന് തിരുവല്ല എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംയുക്തയോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, വൈദികയോഗം യൂണിയൻ ചെയർമാൻ ഷാജി ശാന്തി, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് വി.എസ്, പെൻഷനേഴ്സ് ഫോറം കൺവീനർ പത്മജ സാബു, സൈബർഡേന യൂണിയൻ ചെയർമാൻ സനോജ് കളത്തുങ്കൽമുറി, എംപ്ലോയീസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ്. വൈസ് പ്രസിഡന്റ്, സെക്രട്ടറി, പോഷകസംഘടന ഭാരവാഹികളും പദയാത്രികരും സംയുക്തയോഗത്തിൽ പങ്കെടുക്കേണ്ടതാണ്.