പത്തനംതിട്ട : സത്യത്തിനും നീതിക്കും വേണ്ടി നിർഭയം പോരാടുന്ന പ്രവർത്തകർ നയിക്കുന്ന കേരളജനവേദിയിൽ നിന്ന് ലഭിക്കുന്ന പുരസ്കാരങ്ങൾക്ക് പ്രത്യേക മൂല്യമുണ്ടെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് കേരള ജന വേദി ഏർപ്പെടുത്തിയ കേരള ജന വേദി കാരുണ്യ പുരസ്കാര വിതരണവും അവാർഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജി.വിശാഖൻ, നഗരസഭാ മുൻ ചെയർപേഴ്സൺ രജനി പ്രദീപ്, മുൻ പ്രതിപക്ഷ നേതാവ് വി. മുരളീധരൻ, കാതോലിക്കറ്റ് കോളേജ് മുൻ പ്രൊഫ.ഡോ.ഷേർളി ജോർജ്ജ്, അഡ്വ: ഷബീർ അഹമ്മദ്, അലങ്കാർ അഷറഫ് എന്നിവർ പ്രസംഗിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പി.കെ.ജേക്കബ് ( പൊതു പ്രവർത്തനം), ശശികുമാർ തുരുത്തിയിൽ ( വിവരാവകാശ പ്രവർത്തകൻ), കെ.കെ. നവാസ്( ഭിന്ന ശേഷിക്കാരുടെ ക്ഷേമ രംഗത്തുള്ള പ്രവർത്തനം), ഇ.ജെ. ജോബ് (ഉച്ച ഭാഷിണി), ജോർജ് വർഗീസ് തെങ്ങുംതറയിൽ (ജീവകാരുണൃ പ്രവർത്തകൻ) എന്നിവർക്കും കോന്നി മെഡിക്കൽ കോളേജിൽ ജീവൻ പണയം വച്ച് മികച്ച സേവനം നടത്തിയ ഷീജ ശ്രീധരൻ, സൗമ്യ പി ശിവൻ,സൗമ്യ കൃഷ്ണൻ,ഡി.സിന്ധു,മനോജ് കുമാർ. സി കെ,സുലേഖ. വി,ശ്രീജ മോൾ. എസ്, പി.അഞ്ജന, അനിത. കെ,സുചിത്ര.കെ.എസ്, പി.ആർ. സുഭാഷ് കുമാർ, മുഹമ്മദ് ഷഫീഖ്.എസ്,ഷാജി. ആർ,വി.കെ.രാധാമണി,ബിനി.കെ.എസ്,ആർ. സുജ, പി.ആർ. രാജി,മനു കുമാർ തങ്കപ്പൻ,വാമാക്ഷി എന്നിവർക്കും ജസ്റ്റീസ് ഹരിഹരൻ നായർ പുരസ്കാരം സമ്മാനിച്ചു.