കൊല്ലകടവ്: സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ജീവിത ശൈലീ രോഗങ്ങളെ കുറിച്ചുള്ള ഹെൽത്ത് സമ്മിറ്റ് സീസൺ 2 സംഘടിപ്പിച്ചു. സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുംഇന്ത്യൻ അക്കാദമി ഒഫ് പീഡിയാട്രിക്സ് കേരളഘടകവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മാവേലിക്കരയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ഐ.എം.എ മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ജോസഫ് ബെനവൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.എം.എ ആലപ്പുഴ ജില്ലാ ചെയർമാൻ ഡോ.ഉമ്മൻ വർഗീസ് മുഖ്യാഥിതിയായി. സഞ്ജീവനി മെഡിക്കൽ സൂപ്രണ്ട് ഡോ.ഹരികുമാർ, ഡയറക്ടർ ഡോ.ദർശന പിള്ള കൈമൾ,ഡോ.ബിനുക്കുട്ടൻ, ഡോ.അരുൺ ചെറിയാൻ മാമൻ,ഡോ.റെനി ഗീവർഗീസ് എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150ൽ പരം ഡോക്ടർമാർ കോൺഫറൻസിൽ പങ്കെടുത്തു. ഡോക്ടർമാരായ ഡോ.ജോജോ വി ജോസഫ്, ഡോ.ലളിതാംബിക കരുണാകരൻ, ഡോ.ശ്രീദാസ് ഗോപാലകൃഷ്ണൻ,ഡോ.പത്മനാഭ ഷേണായി, ഡോ.അജോയ് സാമുവൽ മാമൻ, ഡോ.പാർവതി എൽ, ഡോ.പ്രശാന്ത് ശങ്കർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.