
കോഴഞ്ചേരി : താലൂക്ക് വികസന സമിതി യോഗം ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി അഡ്വ. വർഗീസ് മുളയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. തിരുവല്ല കോഴഞ്ചേരി റോഡിൽ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ പൈപ്പ് ഇടുന്നതിന് എടുത്ത കുഴി താഴ്ചയിലായതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നുവെന്നും കുഴി നികത്തുന്നതിനുളള നടപടി സ്വീകരിക്കണമെന്നും അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. കോഴഞ്ചേരി തഹസിൽദാർ ടി.കെ.നൗഷാദ്, മൈലപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, മാത്യു ജി ഡാനിയേൽ, സുബിൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.