job

വള്ളിക്കോട് : വിജ്ഞാന കേരളവുമായി സഹകരിച്ച് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽ മേള പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സോജി പി.ജോൺ അദ്ധ്യക്ഷത വഹിച്ചു. കോന്നി ജോബ് സ്റ്റേഷൻ ഇൻ ചാർജ് നാദിയ നൗഷാദ് , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം നീതു ചാർളി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ അഡ്വ.തോമസ് ജോസ്, പഞ്ചായത്ത്‌ മെമ്പർ എം.വി.സുധാകരൻ, ജെ.ദിലീപ് , ശൈലജ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 20 പ്രമുഖ കമ്പനികൾ പങ്കെടുത്ത തൊഴിൽ മേളയിൽ നൂറു കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.