വള്ളിക്കോട്: വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമം അഡ്വ.കെ. യു. ജനീഷ് കുമാർ എം.എൽ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സോജി.പി. ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രസന്നരാജൻ, നീതു ചാർളി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, വാർഡ് മെമ്പർമാരായ എ.വി.സുധാകരൻ, ജി. ലക്ഷ്മി, പ്രസന്നകുമാരി , അഡ്വ.തോമസ് ജോസ് അയ്യനേത്ത് , ബി. സുനിത , ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.