വള്ളിക്കോട്: വനിതകൾക്ക് മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലന പരിപാടി വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ്. അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി.പി. ജോൺ., ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതാകുമാരി , വാർഡ് മെമ്പർമാരായ ജെ.ജയശ്രീ . ജി. ലക്ഷ്മി, പ്രസന്നകുമാരി, അഡ്വ.തോമസ് ജോസ് അയ്യനേത്ത് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പി.ജെ. രാജേഷ് കുമാർ, അനൂപ്, വിനു എന്നിവർ പങ്കെടുത്തു.