പത്തനംതിട്ട : കളക്ടറേറ്റ് അങ്കണത്തിൽ നിർമ്മിച്ച പ്ളാനിംഗ് ഒാഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷനായി. ആന്റോ ആന്റണി എംപി താക്കോൽദാനം നിർവഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ മുഖ്യസന്ദേശം നൽകി. പ്രമോദ് നാരായൺ എം.എൽ.എ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്‌സ്, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ ടി സക്കീർ ഹുസൈൻ, സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ. ജോസഫൈൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, രാജി പി .രാജപ്പൻ, വി .ടി. അജോമോൻ, സി .കെ .ലതാകുമാരി, ലേഖ സുരേഷ്, സാറാ തോമസ്, ആർ .അജയകുമാർ, ജിജി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗം രാജി ചെറിയാൻ, പി .കെ. അനീഷ്, സർക്കാർ നോമിനി എസ്. വി. സുബിൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ, ജില്ലാ ടൗൺ പ്ലാനർ ജി അരുൺ തുടങ്ങിയവർ പങ്കെടുത്തു.