ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്ര ഉപദേശക സമിതി സംഘടിപ്പിച്ച ഗജവീരൻ മലയാലപ്പുഴ രാജന് യാത്രയയപ്പ് യോഗവും സ്വീകരണ സമ്മേളനവും ദേവസ്വം ബോർഡ് അംഗം അഡ്വ. പി.ഡി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.ഡി. രാജീവ് സ്വാഗതം ചെയ്തു. സബ് ഗ്രൂപ്പ് ഓഫീസർ കെ. ഗോപകുമാർ, വൈസ് പ്രസിഡന്റ് വിജീഷ് മേടയിൽ, ജോ. സെക്രട്ടറി അനിൽ ആര്യസദനം, മുരളീധരൻ ഹരിശ്രീ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പ്രധാന പാപ്പാൻ അമ്പലപ്പുഴ ഗോപകുമാറിനെയും ആകാശിനെയും ഹരികുമാറിനെയും ആദരിച്ചു. ഉപദേശക സമിതി പണികഴിപ്പിച്ച നെറ്റിപ്പട്ടം നടയ്ക്കു സമർപ്പിച്ചു. ചടങ്ങിനു ശേഷം ആനയൂട്ടും നടന്നു.