
അടൂർ : കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം സമ്മേളനം പ്രസിഡന്റ് അജി പാണ്ടിക്കുടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റ്റിബി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാത്യു, തോമസ് പേരയിൽ, രാമകൃഷ്ണൻ, രാജു, എബി കുരുമ്പേലി, രമ്യാ മനോജ് , ജോ തോമസ് എന്നിവർ പ്രസംഗിച്ചു. അടൂർ മണ്ഡലം സെക്രട്ടറിയായി രാജു ആനന്ദപ്പള്ളിയെ തിരഞ്ഞെടുത്തു.