തിരുവല്ല : എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റോയ് വർഗീസ്, ഷർമിള സുനിൽ, മേൽശാന്തി സതീഷ് നാരായണൻ നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് മനോജ് ജി, വൈസ് പ്രസിഡന്റ് ബി. രതീഷ് എന്നിവർ പ്രസംഗിച്ചു.ഉദ്യോഗസ്ഥരെയും കരാറുകാരെയും ആദരിച്ചു.