bbhj

അടൂർ: കെ.എസ്‍.യു സംസ്ഥാന ജനറൽ സെക്രട്ടറിയായി അടൂർ പന്നിവിഴ സ്വദേശി തൗഫീക്ക് രാജനെ നിയമിച്ചു. ജവഹർ ബൽ മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിയായി വിദ്യാർത്ഥി രാഷ്ട്രീയ രംഗതെത്തിയ തൗഫീക്ക് കെ.എസ്‍.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ജവഹർ ബാൽ മഞ്ച് ദേശീയ ഫെസിലിറ്റേറ്റർ, എൻ.എസ്.യു.ഐ ദേശീയ മീഡിയാ കോ ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി എം എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്.