vvvv
ഏനാത്ത് പഴയ എം.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം

ഏനാത്ത് : 3.5 കോടി ചിലവഴിച്ച് ബിഎം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന ഏനാത്ത് പഴയ എം.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ വി. എസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തിൽ,​അഡ്വ.എ താജുദ്ധീൻ, രാധാമണിഹരികുമാർ, ശോഭ ആർ ഷീബാ അനി,രജിതാ ജയിസൻ ബി.ജയകുമാർ, ജി.എസ് ജയകൃഷ്ണൻ പിഡബ്ല്യൂഡി നിരത്തു വിഭാഗം എ എക്സ് ഇ അംബികാ രാജേഷ് എന്നിവർ ആശംസ അറിയിച്ചു.