തിരുവല്ല : എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന 14 -ാംമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ് .രവീന്ദ്രൻ എഴുമറ്റൂർ യോഗം ഉദ്ഘാടനം ചെയ്തു. സി.കേശവൻ മേഖലാ ചെയർമാൻ രാജേഷ് മേപ്രാൽ. ആർ.ശങ്കർ മേഖലാ ചെയർമാൻ അഡ്വ.ജയൻ പി.ഡി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ, വൈദികയോഗം യൂണിയൻ ചെയർമാൻ ഷാജി ശാന്തി, എംപ്ലോയിസ് ഫോറം ചെയർമാൻ ഷാൻ രമേശ് ഗോപൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം രക്ഷാധികാരികളായി ഡോ.എം.എൻ.സോമൻ (എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ) വെള്ളാപ്പള്ളി നടേശൻ (എസ് എൻ .ഡി .പി യോഗം ജനറൽ സെക്രട്ടറി) ശിവബോധനനന്ദ സ്വാമി (വിശ്വധർമ്മമഠം കോടുകുളഞ്ഞി ), തുഷാർ വെള്ളാപ്പള്ളി (എസ് .എൻ .ഡി പി .യോഗം വൈസ് പ്രസിഡന്റ്), അരയക്കണ്ടി സന്തോഷ് (എസ്.എൻ.ഡി.പി.യോഗം ദേവസ്വം സെക്രട്ടറി ) എന്നിവരേയും എസ് .രവീന്ദ്രൻ എഴുമറ്റൂർ (ചെയർമാൻ ), സന്തോഷ് ശാന്തി (ജനറൽ കൺവീനർ), പദയാത്ര ക്യാപ്റ്റൻ രാജേഷ് മേപ്രാൽ, വൈസ് ക്യാപ്റ്റൻമാർ സുമ സജികുമാർ, അനിൽ കുമാർ ശാന്തി, കോർഡിനേറ്റർ ദിപിൻ ദിവാകരൻ, കൺവീനർ ഷാജി ശാന്തി, അക്കോമഡേഷൻ കമ്മിറ്റിചെയർമാൻ ദിലീപ് വെൺപാല, വൈസ് ചെയർമാൻ മീനു രാജേഷ്, ലേഖ പ്രദീപ് എന്നിവരടക്കം ശാഖാ ഭാരവാഹികളടങ്ങുന്ന 151 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.