ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ നിർവഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഗുരു ചെങ്ങന്നൂർ സാഹിത്യ സമിതി വൈസ് ചെയർമാൻ ജി. കൃഷ്ണകുമാർ നിർവഹിച്ചു.
പുലിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരിത ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ എ.ഇ.ഒ. എച്ച്. റീന സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജ രാജീവ്, വാർഡ് മെമ്പർ ലേഖ അജിത്, സംഘടന പ്രതിനിധികളായ ജോൺ ജേക്കബ്, വിജോയ് എസ്. ജോസഫ്, ബിനു ജി.,അനസ് എം. അഷറഫ്, കെ.ആർ. അനന്ദൻ, ജനറൽ കൺവീനർ സീന ദാസ്, എസ്.എം.സി. ചെയർമാൻ സുചീന്ദ്രനാഥ് എം.സി., സ്വീകരണ കമ്മിറ്റി കൺവീനർ ബി. വിശ്വനാഥൻ ഉണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.