inagu
തിരുവല്ല അസംബ്ലി നിയോജകമണ്ഡലത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ വോട്ടർ എന്യുമറേഷൻ ഫോമിന്റെ വിതരണം സിനിമ നിർമ്മാതാവും സംവിധായകനുമായ ബാബു തിരുവല്ലയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിലെ വോട്ടർമാർക്കുള്ള എന്യുമറേഷൻ ഫോമിന്റെ വിതരണം സിനിമ നിർമ്മാതാവും ദേശീയ അവാർഡ് ജേതാവായ സംവിധായകനുമായ ബാബു തിരുവല്ലയ്ക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു. തഹസീൽദാർ ജോബിൻ കെ.ജോർജ്, എ.ഇ.ആർ.ഒ മാരായ ഫാത്തിമബീവി, കെ.വിജയൻ, ബി.എൽ.ഒ അശ്വതി വി.ബി, ഡെപ്യൂട്ടി തഹസീൽദാർ ബിജുമോൻ പി എന്നിവർ പങ്കെടുത്തു.