അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 3564 ഐക്കാട് കിഴക്ക് ശാഖ യോഗത്തിന്റെ വിഗ്രഹ ഘോഷയാത്ര അടൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം സുജിത്ത് മണ്ണടി, സൈബർ സേന യൂണിയൻ കോർഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ. സുസ്ലോവ്,ജനറൽ കൺവീനർ റ്റി.കെ. വിജയൻ,വൈസ് ചെയർമാൻ എൻ. സോമൻ,ട്രഷറർ പി. മോഹനൻ,ശാഖ ഭാരവാഹികൾ, ശാഖ പോഷക സംഘടന ഭാരവാഹികൾ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു