അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോ.പൽപ്പു അനുസ്മരണം നടത്തി. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു. യൂണിയൻ ചെയർമാൻ അഡ്വ. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ വയല ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, സൈബർ സേന കേന്ദ്ര സമിതി അംഗം അശ്വിൻ പ്രകാശ് സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ നേതൃത്വം നൽകി