
തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'അഭയം' ലഹരിവിമുക്ത ബോധവത്കരണ പരിപാടി നടത്തി. പെരിങ്ങര ഗവൺമെന്റ് സ്കൂൾ, നെടുമ്പ്രം ഗവൺമെന്റ് ഹൈസ്കൂൾ, പരുമല ദേവസ്വം ബോർഡ് സ്കൂൾ, നിരണം സെന്റ് മേരീസ് സ്കൂൾ, കുറ്റൂർ ഗവൺമെന്റ് സ്കൂൾ എന്നിവടങ്ങളിൽ ലഹരിവിമുക്ത ലഘുനാടകം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ ഉദ്ഘാടനം നിർവ്വഹിച്ചു. നെടുമ്പം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി.ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.വിജി നൈനാൻ, ജിനു തൂമ്പുകുഴി, രാജലക്ഷ്മി, പ്ലാൻ കോർഡിനേറ്റർ ശിവദാസ് സി.എൽ എന്നിവർ സംസാരിച്ചു.