പന്തളം: പന്തളം ഉപജില്ലാ കലോത്സവം തുടങ്ങി. പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനംചെയ്തു. പന്തളംമുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സീനാ.കെ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ .കലാ മത്സരങ്ങൾ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. .നഗരസഭ കൗൺസിലർമാർ, ബി. പി. സി പ്രകാശ്കുമാർ കെ .ജി,പി.ടിഎ പ്രസിഡന്റ് മണിക്കുട്ടൻ പിള്ള കെ,ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി സി. സുദർശനൻ പിള്ള, എ .ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ട് മായ എം. പന്തളം എൻ.എസ്.എസ് ബി .എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജയറാണി എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് വി .വി സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ വിഭു നാരായൺ നന്ദിയും പറഞ്ഞു.