മണക്കാല : ഏറത്ത് പഞ്ചായത്തിലെ 17-ാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വല്യത്ത് പടി -അമ്മൂമ്മക്കാവ് റോഡിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയിൽ, രാജേഷ് മണക്കാല, അനിൽ മണക്കാല തുടങ്ങിയവർ പങ്കെടുത്തു.