d
പത്തനംതിട്ട അണ്ണായി പാറയിൽ സ്ഥാപിച്ച ഭക്ഷ്യസുരക്ഷാ ലാബ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട:അത്യാധുനിക സൗകര്യങ്ങളോടെ അണ്ണായി പാറയിൽ പൂർത്തിയായ ജില്ല ഭക്ഷ്യസുരക്ഷാ ലാബ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.ഭക്ഷ്യ സുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ അദ്ധ്യക്ഷയായി. പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനില ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. എഫ് എസ് എസ് എ ഐ ഡെപ്യൂട്ടി ഡയറക്ടർ കെ എൻ ധന്യ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് മാധവശേരിൽ, എം മുഹമ്മദ് സാലി, ഷാഹുൽ ഹമീദ്, വർഗീസ് മുളയ്ക്കൽ, നിസാർ നൂർമഹാൽ, നൗഷാദ് കണ്ണങ്കര തുടങ്ങിയവർ പങ്കെടുത്തു.