വെണ്ണിക്കുളം : വെണ്ണിക്കുളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം അഡ്വ.മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൂലി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എൽ പി, യു പി , എച്ച് എസ് , എച്ച് എസ് എസ് ,വി എച്ച് എസ് എസ് വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. കലാമേളയുടെ ഉദ്ഘാടനം ചലചിത്ര സംവിധായകനും അഭിനേതാവുമായ എം.എ നിഷാഷ് നിർവഹിച്ചു.വെണ്ണിക്കുളം എ.ഇ.ഒ ബിന്ദു പി.ആർ ആമുഖ പ്രസംഗം നടത്തി. തിരകഥാകൃത്ത് ജുബിൻ ജേക്കബ് പുരസ്കാര വിതരണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം ലാലു തോമസ്, പുറമറ്റം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോൺ , ഗ്രാമ പഞ്ചായത്തംഗങ്ങളായ റോഷ്നി ബിജു, റിൻസി തോമസ് ,വിനീത് കുമാർ , സ്കൂൾ പി.ടി.എ പ്രസിഡന്റ് ഫാ.ദിനേശ് പാറക്കടവിൽ, പ്രിൻസിപ്പൽ ഡോ.ജേക്കബ് ഏബ്രഹാം, മറിയാമ്മ ചെറിയാൻ, ബീന എം. നായർ , അരുൺ.എ, സ്കൂൾ ഹെഡ് മിസ്ട്രസ് രജനി ജോയി എന്നിവർ പ്രസംഗിച്ചു.