തിരുവല്ല ; അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയ്ക്ക് വിത്ത് വിതയ്ക്കൽ തുടങ്ങി. പെരിങ്ങര പഞ്ചായത്തിലെ പടവിനകം ബി പാടശേഖരത്തിലാണ് ഈ സീസണിലെ ആദ്യ വിതയ്ക്കൽ ഇന്നലെ തുടങ്ങിയത്. പടവിനകം ബി പാടശേഖരം 105 ഏക്കറാണ്. ഉമ ഇനത്തിലെ വിത്താണ് വിതയ്ക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൃഷിയിറക്കാൻ ഒരാഴ്ച വൈകി. അടുത്ത ആഴ്ച്ചയോടെ പടവിനകം എ, പാണാകേരി, വേളൂർമുണ്ടകം, വേങ്ങൽ തുടങ്ങിയ പാടശേഖരങ്ങളിലും വിത നടക്കും. ഇന്നലെ വിതച്ച പാടത്ത് മാർച്ച് പകുതിയോടെ കൊയ്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പാടശേഖരസമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലത്തിൽ. സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, സമിതി അംഗങ്ങളായ പൊന്നപ്പൻ കോണത്തുചിറ, പൗലോസ് വള്ളോക്കനാടിൽ, തോമസ് ചാക്കോ പണിക്കരുവീട്ടിൽ, ബിജു മമ്പഴ, ഡോ.ജയൻ പുതുപ്പള്ളിൽ, സജീവൻ കൈതവന, സെൽവൻ തച്ചമ്പള്ളിൽ, തോമസുകുട്ടി ചെറുകര, അനിയച്ചൻ വെട്ടുചിറ, പമ്പിംഗ് കോൺട്രാക്ടർ അനിൽ പൗലോസ് വാണിയപ്പുരക്കൽ എന്നിവർ എന്നിവർ നേതൃത്വം നൽകുന്നു.
വിത്ത് നേരിട്ട് വാങ്ങി കർഷകർ
കഴിഞ്ഞ തവണ നാഷണൽ സീഡ് കോർപറേഷന്റെ വിത്തു വാങ്ങി വിതച്ചെങ്കിലും മിക്കയിടത്തും മുളച്ചില്ല. ഇതേത്തുടർന്ന് രണ്ടാമതും വിത്തു വാങ്ങി വിതയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് കോർപറേഷന്റെ വിത്തൊഴിവാക്കി സ്വന്തം നിലയ്ക്ക് കർഷകർ വിത്ത് വാങ്ങിയത്.
.....................................
സ്വന്തം ചെലവിൽ പാലക്കാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് നേരിട്ടാണ് വിത്തു വാങ്ങിയത്. കിലോയ്ക്ക് 43 മുതൽ 45 രൂപ വരെ നൽകിയാണ് വിത്തു വാങ്ങിയതെന്നും ഇതിന്റെ സർക്കാർ സബ്സിഡി പിന്നീട് ലഭിക്കും.
(കർഷകർ)
...................................
105 ഏക്കറിലെ കൃഷിയിടം